Timely news thodupuzha

logo

സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

നവകേരള സദസിൻറെ ഭാഗമായി ഉയർന്ന നിർദേശത്തിൻറെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് കായിക വകുപ്പിൻറെ സഹകരണത്തോടെയാണ് ഈ പ്രവർത്തനം നടത്തുന്നത്.

ഭിന്നശേഷി കുട്ടികളെ സ്‌പോർട്‌സ് മേഖലയിലും കൈപിടിച്ചുയർത്തുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്‌പോർട്‌സ് മാന്വലും രൂപീകരിച്ചു.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഡോക്യുമെൻറ് തയാറാക്കുന്നത്. ഇതിൻറെ ഭാഗമായുള്ള മത്സരങ്ങൾ ഈ വർഷം തന്നെ നടത്തുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *