വാരണാസി: ബലാത്സംഗം എതിർത്ത എട്ട് വയസുകാരിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസി ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനും ബലാത്സംഗത്തിനും ഇര്‍ഷാദിനെതിരെ പൊലീസ് കേസെടുത്തു. വാരണസിയിലെ സുജാബാദിലാണ് സംഭവം. ബഹദൂര്‍പുര്‍ പ്രൈമറി സ്‌കൂളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ശരീരത്തില്‍ മൊത്തം പാടുകളും മുറിവുകളും ഉണ്ടായിരുന്നു. സി.സി.റ്റി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇര്‍ഷാദ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി തിരികെ മൃതദേഹമുള്ള ചാക്കുമായി വരുന്ന ദൃശ്യങ്ങൾ നിർണായക തെളിവായി.