ഇടുക്കി: ദേശീയ മത്സ്യ കർഷക ദിനത്തിന്റെ ഭാഗമായി മത്സ്യവകുപ്പ് ജൂലൈ 10ന് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സ്യകർഷക സംഗമം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് വെള്ളത്തൂവൽ, കുമളി, ശാന്തൻപാറ, വണ്ണപ്പുറം, കാമാക്ഷി, അയ്യപ്പൻകോവിൽ, നെടുങ്കണ്ടം, ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഹാളുകളിലാണ് മത്സ്യകർഷക സംഗമം നടക്കുക.വിവരങ്ങൾക്ക് 04862 233226.