Timely news thodupuzha

logo

താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആളപായമില്ല

കൽപ്പറ്റ: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട്-ഒൻപത് വളവുകൾക്കിടയിലാണ് കാറിന് തീപിടിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. കാറിൽ നിന്നും തീ ഉയരുന്നത് കണ്ട് ഇവർ ഇറങ്ങി ഓടുകയായിരുന്നു. കൽപറ്റയിൽ നിന്നും അഗ്‌നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തെ തുടർന്ന് ചുരത്തിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *