കഠുവ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ദോഡയിൽ ഇരു വിഭാഗങ്ങളും വീണ്ടും ഏറ്റുമുട്ടി. മൂന്ന് ഭീകരർ പ്രദേശത്തുണ്ടെന്നാണ് വിവരം. തുടർച്ചയായി ഭീകരാക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ കഠുവ – ദോഡ മേഖലകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച കഠുവയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിൻറെ വാഹനവ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭീകരർ ആക്രമണം നടത്തിയത്.