ലക്‌നൗ: യു.പി ഉന്നാവോ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. സ്ലീപ്പര്‍ ബസ് കണ്ടെയിനര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ബസിലുണ്ടായിരുന്ന കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് മരിച്ചത്.
അപകടത്തില്‍ 19 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ലഖ്നൗ – ആഗ്ര എക്സ്പ്രസ് വേയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഡബിള്‍ ഡക്കര്‍ ബസ് പാല്‍ കണ്ടെയ്നറില്‍ ഇടിച്ചാണ് അപകടം.
ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കറുമായി കൂട്ടിയിടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിലാണ് ബസ് മറിഞ്ഞത്.
ബസില്‍ കൂടുതലും കുടിയേറ്റ തൊഴിലാളികളായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 18 പേരെയും മരിച്ച നിലയില്‍ത്തന്നെയാണ് പുറത്തെടുത്തത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.