Timely news thodupuzha

logo

കുണ്ടന്നൂരിൽ കുട്ടികളുമായി പോയ സ്‌കൂൾ ബസിന് തീപിടിച്ചു, ആളപായം ഉണ്ടായില്ല

കൊച്ചി: കുണ്ടന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. കുണ്ടന്നൂരിൽ നിന്ന് തേവരയിലേക്ക് തിരിഞ്ഞ് പോകുന്ന ഭാഗത്ത് വച്ച് തേവര എസ്.എച്ച് സ്കൂളിലേക്ക് വിദ്യാർത്ഥികളെ കയറ്റാൻ പോകുന്നതിനിടെയാണ് ബസിന് തീപിടിച്ചത്.

അപകട സൂചന ലഭിച്ചതും ബസ് ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ബസിൽ നിന്ന് ഇറക്കി ദൂരേക്ക് മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല.

ബുധനാഴ്ച രാവിലെ 8.45ഓടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഉടൻ തന്നെ വാഹനം നിർത്തുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.

വഴിയേപോയ കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താൻ നാട്ടുകാർ ശ്രമിച്ചു. പിന്നീട് അഗ്നിശമന സേനയെത്തി തീ പൂർണമായി അണച്ചു. ബസിൻറെ മുൻ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്.

ബസ് പൂർണമായും കത്തി നശിച്ചു. മിനി ബസിന് തീപിടിക്കാനുള്ള കാരണം സംബന്ധിച്ച് ഫയർഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *