Timely news thodupuzha

logo

പന്തീരങ്കാവ് കേസ്: പ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ 5ആം പ്രതി

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ അഞ്ച് പേരാണ് പ്രതികൾ. കൊലപാതക ശ്രമം, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇരയായ പെൺകുട്ടി കേസിൽ നിന്ന് പിന്മാറിയെന്ന് കാട്ടി കേസ് റദ്ദാക്കാണമെന്ന് പ്രതിഭാഗം വാദിക്കുന്നതിനിടെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഭർത്താവ് രാഹുലാണ് ഒന്നാം പ്രതി. രാഹുലിൻറെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളാണ്. രാഹുലിനെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനായ ശരത് ലാലാണ് അഞ്ചാം പ്രതി.

കേസ് രജിസ്റ്റർ ചെയ്ത് 60ആം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതി ഭാഗത്തിൻറെ അപ്പീലിൽ അടുത്തമാസം വാദം കേൾക്കാനിരിക്കെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

പറവൂർ സ്വദേശിയായ യുവതിയെ സ്ത്രീധനത്തിൻറെ പേരിൽ അതിക്രൂരമായി മർദിച്ചുവെന്നാണ് കേസ്. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ പരാതി നൽകിയെങ്കിലും പിന്നീട് യുവതി കേസിൽ നിന്നും പിന്മാറുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *