Timely news thodupuzha

logo

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏബിൾ സി അലക്സ്‌ന് സമ്മാനിച്ചു

കോതമംഗലം: ന്യൂഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റ് ഏബിൾ സി അലക്സിന് സമ്മാനിച്ചു. മാധ്യമ, കല, സാഹിത്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. തിരുവനന്തപുരം കവടിയാർ സദ്ഭാവന ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എസ്.എസ് ദേശീയ ചെയർമാൻ ഡോ. ബി.എസ് ബാലചന്ദ്രനാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഡയറക്ടർ ജനറൽ മഞ്ജു ശ്രീകണ്ഠൻ, ജയ ശ്രീകുമാർ, അസിസ്റ്റന്റ് ഡയറക്ടർ വിനോദ് റ്റി.ജെ, ജോയിന്റ് ഡയറക്ടർ സിന്ധു മധു, സൂര്യ കവി ഡോ. ജയദേവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കല, സാംസ്‌കാരിക, സാഹിത്യ മേഖലയിലെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ദേശീയ പുരസ്‌കാരമാണിത്. ദേശീയ പുരസ്‌കാരം നേടിയ ഏബിളിനെ എം.എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, അധ്യാപകർ, അനധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *