Timely news thodupuzha

logo

പാർട്ടി നടപടിക്ക് വിധേയരാകുന്നവർക്ക് വീര പരിവേഷം നൽകി തെറ്റുധാരണ പരത്തുകയാണെന്ന് സി.പി.എം

കോഴിക്കോട്: പ്രമോദ് കോട്ടൂളിക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതുമായി ബന്ധപ്പെടുത്തി പാർട്ടിക്കെതിരേ ഒരു കൂട്ടം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടന്നാക്രമണം നടത്തുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി.

ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തും. നുണപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റുധരിപ്പിക്കാന്നും പാർട്ടിയിൽ കുഴപ്പമുണ്ടെന്ന് വരുത്തി തീർക്കാനുമാണ് പാർട്ടി ശത്രുക്കളടക്കമുള്ളവർ ശ്രമിക്കുകയാണ്.

ഏതെങ്കിലും തെറ്റിൻറെ പേരിൽ പാർട്ടി നടപടിക്ക് വിധേയരാകുന്ന വ്യക്തികൾക്ക് വീര പരിവേഷം നൽകി തെറ്റുദ്ധാരണ നടത്താനുള്ള ശ്രമം ഏറെക്കാലമായി നടക്കുന്നു.

എളമരം കരീമിനും മുഹമ്മദ് റിയാസിനും ജില്ലാ നേതൃത്വത്തിനുമെതിരെ നടക്കുന്നത് നീചമായ ആക്രമണമാണ്. ഈ പ്രചരണങ്ങളുടെ അജണ്ട പാർട്ടി തുറന്ന് കാണിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *