അടിമാലി: കോയിക്കക്കുടി ജംഗ്ഷന് സമീപം പപ്പടനിർമ്മാണ യൂണിറ്റിനുള്ളിലേക്ക് കെട്ടിടത്തിന് പിറകിലെ മൺതിട്ട ഇടിഞ്ഞു വീണു. മണ്ണ് വന്ന് വീണതിനെ തുടർന്ന് യൂണിറ്റിലെ യന്ത്രസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചു. യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് കെട്ടിടത്തിനുള്ളിലേക്ക് മണ്ണിടിഞ്ഞ് എത്തിയത്. ആർക്കും പരിക്കില്ല. അടിമാലി ടൗണിന് സമീപം ദേശിയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായി. സർക്കാർ ഹൈസ്ക്കൂളിന് സമീപം മരമുൾപ്പെടെ റോഡിലേക്ക് പതിച്ച് പാതയോരത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന് മുൻഭാഗത്തേക്കും മണ്ണ് വീണു. മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.