Timely news thodupuzha

logo

ബി.ജെ.പിയിലേക്ക് എസ്.എൻ.ഡി.പി റിക്രൂട്മെന്‍റ് നടത്തുന്നുവെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: എസ്.എൻ.ഡി.പി ബി.ജെ.പിയിലേക്ക് റിക്രൂട്മെന്‍റ് നടത്തുവെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

സ്വത്വരാഷ്ട്രീയം വളർത്തി മുതലെടുപ്പു നടത്തുകയാണ്. ബി.ഡി.ജെ.എസ് വഴിയാണ് റിക്രൂട്ട്മെന്‍റ്. എസ്.എൻ.ഡി.പിയിൽ നിന്ന് ബി.ജെ.പിയിലേക്ക് കുത്തൊഴുക്കാണെന്നും ഗോവിന്ദൻ ആരോപിച്ചു.

ഇടതുപക്ഷത്തിന്‍റെ അജണ്ട ന്യൂനപക്ഷ സംരക്ഷണമാണ്. എന്നാൽ ഇതു ന്യൂനപക്ഷ പ്രീണനമാണെന്ന തരത്തിലുള്ള പ്രചാരണം തുടരുകയാണ്. കോൺഗ്രസിന്‍റെ ചെലവിലാണ് കേരളത്തിൽ ആദ്യമായി ബി.ജെ.പിയുടെ അക്കൗണ്ട് തുറന്നത്.

ഇതു തന്നെയാണ് തൃശൂരും സംഭവിച്ചത്. ക്രൈസ്തവ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ നിന്ന് വലിയ രീതിയിൽ വോട്ട് ബിജെപിയിലേക്ക് പോയെന്നും ഗോവിന്ദൻ പറഞ്ഞു.

വർഗീയ ശക്തികളാണ് യു.ഡി.എഫിന്‍റെ സഖ്യകക്ഷികൾ. യു.ഡി.എഫിന്‍റെ വിജയകാരണവും ഇതാണ്. ഇതു ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *