അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതയ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ ഗംഗാവാലി പുഴയുടെ അടിയൊഴുക്കു പരിശോധിക്കാനായി നാവിസേനയിലെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി.
മൂന്ന് ബോട്ടുകളിലായി 15 അംഗ സംഘമാണ് പുഴയിൽ ഇറങ്ങിയിരിക്കുന്നത്. അടിയൊഴുക്ക് അനുയോജ്യമെങ്കിൽ ഇവർ നദിയുടെ അടിത്തട്ടിൽ പരിശോധന നടത്തും. പ്രദേശത്ത് നിലവിൽ മഴ മാറി നിൽക്കുകയാണ്. എങ്കിലും പുഴയിലെ അടിയൊഴുക്കിന് കുറവില്ല.
ശക്തമായ മഴ പെയ്യുകയാണെങ്കിലും ഓക്സിജൻ സിലിണ്ടറുകളുടെ സഹായത്തോടെ പുഴയിലിറങ്ങി പരിശോധന നടത്താനാണ് തീരുമാനം. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന ഉച്ചയോടെ ആരംഭിച്ചേക്കും. ഡ്രോണിൽ ഉപയോഗിക്കാനുള്ള ബാറ്ററി ഇതു വരെയും എത്തിയിട്ടില്ല.