Timely news thodupuzha

logo

ഗുരുദേവ കോളെജ് സംഘർഷ കേസിൽ എസ്.എഫ്.ഐ പ്രവർത്തകരായ 4 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചു

കൊയിലാണ്ടി: ഗുരുദേവ കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരായ നാല് പേരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. അന്വേഷക കമ്മിഷൻ മുൻപാകെ ഇവർ നൽകിയ വിശദീകരത്തിൻറെ അടിസ്ഥാനത്തിലാണ് നടപടി പിൻവിച്ചത്. കോളെജ് കൗൺസിൽ‌ ഓൺലൈനായി നടത്തിയ യോഗത്തിലാണ് ഇന്ന് മുതൽ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം.

ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ ആവർത്തികരുതെന്ന കർശന നിർദേശവും അധികൃതർ വിദ്യാർത്ഥികൾക്ക് നൽകി. ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുക ആയിരുന്നു. എസ്.എഫ്.ഐ മർദിച്ചെന്ന് പ്രിൻസിപ്പലും പ്രിൻസിപ്പൽ മർദിച്ചെന്ന് എസ്.എഫ്.ഐയും പരാതി നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *