തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിലെ മത്സ്യ കർഷകർക്ക് മീൻ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മത്സ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കർഷകർക്ക് മലമ്പുഴ നാഷണൽ ഫിഷ് സ്വീഡ് ഫാമിൽ ഉൽപ്പാദിപ്പിച്ച 30 ദിവസം പ്രായമുള്ള കാർപ് ഇനത്തിൽ പെട്ട മീൻ കുഞ്ഞുങ്ങളെ സൗജന്യമായാണ് വിതരണം നടത്തിയത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ നിർവ്വഹിച്ചു. മത്സ്യകേരളം പഞ്ചായത്ത് കോഡിനേറ്റർ ശ്രീദേവി രഞ്ജി അധ്യക്ഷത വഹിച്ചു.