തൊടുപുഴ: കരിമണ്ണൂർ കുഴിക്കാട്ടുമ്യാലിൽ പരേതരായ ചാക്കോ – ക്ലാര ദമ്പതികളുടെ മകൾ റവ. സിസ്റ്റർ റോസിറ്റ എസ്.ഡി(88) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ 01/08/2024, വ്യാഴാഴ്ച, രാവിലെ 11ന് ചങ്ങനാശ്ശേരി – ചെത്തിപ്പുഴ എസ്.ഡി പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ.
സഹോദരങ്ങൾ: പരേതനായ കെ.സി ജോസഫ് (പാപ്പച്ചൻ), പരേതയായ അന്നക്കുട്ടി പള്ളിയ്ക്കമ്യാലിൽ – തലയോലപ്പറമ്പ്, പരേതയായ സിസ്റ്റർ ജസ്റ്റിൻ എസ്.ഡി, പരേതയായ സിസ്റ്റർ ബിയാട്രിസ് എസ്.ഡി, സിസ്റ്റർ സോസ്സിമ എസ്.ഡി, ഹിമാചൽ പ്രദേശ് ഡോ. കെ.സി കുസുമോസ് ഉടുമ്പന്നൂർ.
സഹോദര മക്കൾ: സിസ്റ്റർ ഔസേബിയ എസ്.ഡി, സിസ്റ്റർ ആനി ജോസ് എസ്.ഡി, സിസ്റ്റർ മേരിലിറ്റ് എസ്.എ.ബി.എസ്, സിസ്റ്റർ റോസി ജോസഫ് എഫ്.എം.എം, സിസ്റ്റർ ലിയോ എം.എസ്.ജെ
വടക്കൻ പറവൂർ, എറണാകുളം, മുവാറ്റുപുഴ, ആലുവ എന്നിവടങ്ങളിൽ ഗവൺമെന്റ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ നഴ്സിംഗ് സൂപ്രണ്ട് ആയും സേവനമനുഷ്ഠിച്ചു. പഴങ്ങനാട് സമരിറ്റൻ ആശുപത്രി, എം.എം.ടി. ആശുപത്രി മുണാടക്കയം, സഹായമാത ആശുപത്രി കൂനൂർ, സെയിന്റ് തോമസ് ആശുപത്രി ചെത്തിപ്പുഴ എന്നിവിടങ്ങളിലും സേവനം ചെയ്തു.
മികച്ച നഴ്സിംഗ് സേവനത്തിനുള്ള കേരള – കേന്ദ്ര സർക്കാർ അവാർഡുകൾക്ക് അർഹയായിട്ടുണ്ട്. 1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിൽ മെഡിക്കൽ ടീമിന്റെ ഭാഗമായിരുന്നു. വിവിധ ആരോഗ്യ ജേർണലുകളിൽ സിസ്റ്റർ റോസിറ്റയുടെ സേവനങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട് പരേതയുടെ ജേഷ്ഠ സഹോദരൻ കെ.സി ജോസഫ് കരിമണ്ണൂരിലെ ആദ്യകാല കോൺഗ്രസ് നേതാവ് ആയിരുന്നു.