കരിമണ്ണൂർ: റോയൽ ലയൺസ് ക്ലബ്ബിന്റെ 2024 – 2025 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയതായി ചേർന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞയും കുടുംബ യോഗവും വനിത ഫോറം രൂപീകരണവും കരിമണ്ണൂർ സമൃദ്ദി റിസോർട്ട് ഹാളിൽ സംഘടിപ്പിച്ചു. ഡിസ്ട്രിക്റ്റ് 318 സിയുടെ സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണറായ ജയേഷ് വി.എസ്, പി.എം.ജെ.എഫ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കരിമണ്ണൂർ റോയൽ ലയൺസ് ക്ലബ്ബിന്റെ ഒരാൾക്ക് ഒരു വീടെന്ന സർവ്വീസ് പ്രോജക്ടിന്റെ(സേവന പദ്ധതിയുടെ) ആദ്യ സാമ്പത്തിക സഹായം തൊടുപുഴ ലയൺസ് ക്ലബ്ബ് റീജിയണൽ ചെയർമാൻ ജയിസ് ജോൺ കുടുംബനാഥയ്ക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
സോണൽ ചെയർമാൻ സൈജൻ സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. റൂബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്കന്റ് വൈസ് പ്രസിഡന്റ് ബൈജു ജോർജ്ജ് സ്വാഗതം പറഞ്ഞു. ജോൺ റ്റി.എ ഫ്ലാഗ് സല്യൂട്ടേഷൻ നടത്തി. നോബി സുദർശൻ, ഷാജു പി.വി, ജോയി ജോസഫ്, ഷൈജൻ റ്റി.ആർ എന്നിവർ ആശംസ നേർന്നു.
ചടങ്ങിൽ പ്രതിഭകളെ മൊമന്റോ നൽകിയും സൂപ്പർ സീനിയറായ നാല് അംഗങ്ങളെ പൊന്നാട അണിയിച്ചും ആദരിച്ചു. പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ജോസഫ് മാത്യു വടക്കേൽ 2024 – 2025 വർഷത്തെ കർമ്മ പദ്ധതിയെപറ്റി വിശദീകരിച്ചു.
സെക്രട്ടറിയായി ജോയി ജോസഫും ട്രഷററായി ഷൈജൻ റ്റി.ആറും സ്ഥാനമേറ്റു. ലിജു ഷൈജൻ(പ്രസിഡന്റ്), ബെറ്റ്സി ജോയി(സെക്രട്ടറി) എന്നിവരാണ് വനിതാ ഫോറം ഭാരവാഹികൾ. 20 അംഗ എക്സിക്ക്യൂട്ടീവ് കമ്മറ്റിയെ ആണ് തിരഞ്ഞെടുത്തത്.