തൊടുപുഴ: ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട് ജനതയ്ക്ക് കൈത്താങ്ങായി മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തില്‍ തൊടുപുഴയില്‍ നിന്നും അവശ്യസാധനങ്ങളുമായുള്ള വാഹനങ്ങള്‍ പുറപ്പെട്ടു. ഉണ്ടപ്ലാവില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം പി എം അബ്ബാസ് മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം നിസാമുദ്ദീന്റെയും നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം നിഷാദിന്റെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് – വൈറ്റ് ഗാര്‍ഡ് സംഘം യാത്ര തിരിച്ചത്.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ സലിം കൈപ്പാടം, റ്റി.എസ് ശംസുദ്ദീന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം.എ കരീം, ട്രഷറര്‍ സുബൈര്‍ ഇല്ലിക്കല്‍, വൈസ് പ്രസിഡന്റ് എ.എം സമദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് റ്റി.എസ് ഷാജി, കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.കെ മൂസ, സെക്രട്ടറി എ.എം നജീബ്, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് അമീര്‍ വാണിയപുരയില്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അന്‍ഷാദ് കുറ്റിയാനി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.ബിഷരീഫ്, എസ്.റ്റി.യു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഷക്കീര്‍ ഇളമാക്കല്‍, ജനറല്‍ സെക്രട്ടറി അന്‍സാരി മുണ്ടക്കല്‍, കൗണ്‍സിലര്‍ സാബിറ ജലീല്‍, ജലീല്‍ പേരുതകിടിയില്‍, യൂത്ത് ലീഗ് ഭാരവാഹികളായ വി.എം ജലീല്‍, ഫൈസല്‍ പള്ളിമുക്കില്‍, പി.എം ബാവ, പി.എ നജീബ്, അന്‍ഷാദ് കെ.എ, ബാദുഷ അബ്ബാസ്, റബീഷ് എന്നിവര്‍ പങ്കെടുത്തു.