വയനാട്: ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമായവർക്ക് സാന്ത്വനവും ആശ്വാസവുമായി നിരവധിപേരാണ് എത്തുന്നത്. വയനാട്ടിലെ ജനങ്ങളെ തേടി ലോകത്തിൻറെ പലഭാഗങ്ങളിൽ നിന്നുമാണ് സഹായങ്ങൾ എത്തുന്നത്. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ ദത്തെടുക്കുവാൻ തയാറാണെന്ന് അറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ ഇത്തരത്തിലുള്ള മറ്റൊരു ഫേസബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉരുൾപൊട്ടലിൽ അനാധരായ അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പാണിത്.
എഫ്.ബി കുറിപ്പ് ഇങ്ങനെ: ‘കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ തയാറാണെന്നു പറഞ്ഞു ഒരുപാട് പോസ്റ്റുകൾ കണ്ടു. മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ്’. എന്നാണ് നീതു ജയേഷ് എന്ന ഐഡി യിൽ നിന്ന് ഫേസ്ബുക്കിൽ കുറിച്ചത്.
സോഷ്യൽ മീഡിയയിൽ ദമ്പതികളുടെ ഈ സന്നദ്ധത ശ്രദ്ധ നേടി കഴിഞ്ഞു. ഇവരെ പ്രശംസിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്.