തൊടുപുഴ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാർണാടകയിൽ നിന്നും സുമയ്യ നസ്‌നിൻ ഡോക്ടറേറ്റ് നേടി. ട്രാൻസ്‌പോർട്ടേഷൻ എൻജിനീയറിങിൽ അനാലിസിസ് ആന്റ് പ്രഡിക്ഷൻ ഓഫ് റോഡ് ആക്‌സിഡന്റ് കോസ്റ്റെന്ന പ്രബന്ധത്തിലാണ് പി.എച്ച്.ഡി കരസ്ഥമാക്കിയത്. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ(ഫിസാറ്റ്) സിവിൽ വിഭാഗം അസി. പ്രൊഫസറാണ്. എം.ഇ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് തൊടുപുഴ പള്ളിമുക്കിൽ അഡ്വ. പി.എച്ച് ഹനീഫാ റാവുത്തറുടേയും സാജിദ റാവുത്തറുടേയും മകളും ഹൈക്കോടതി അഭിഭാഷകൻ എറ്റുമാനൂർ മഠത്തിൽ കിരൺ ഗവീർ റാവുത്തറുടെ ഭാര്യയുമാണ്. റുമൈസ മറിയം, മിൽഹാൻ കബീർ റാവുത്തർ എന്നിവർ മക്കളാണ്.