Timely news thodupuzha

വയനാട് ദുരന്ത മുന്നറിയിപ്പ്: രാജ്യസഭയിൽ അമിത്ഷാക്കെതിരേ അവകാശലംഘനത്തിന് പരാതി

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനത്തിൽ അമിത് ഷാക്കെതിരേ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി.

സന്തോഷ് കുമാർ എം.പിയാണ് പരാതി നൽകിയത്. കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി.

ഉരുൾപൊട്ടൽ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശ ലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ പറയുന്നു.

ജയറാം രമേശ്, ദ്വിഗ് വിജയ് സിംഗ്, പ്രമോദ് തിവാരി തുടങ്ങിയ കോൺഗ്രസ് അംഗങ്ങളും നോട്ടീസ് നൽകിയിരുന്നു. മൂന്ന് തവണ കേരളത്തിന് ദപരന്ത മുന്നറിയിപ്പ് നൽകിയെന്നായിരുന്നു അമിത്ഷാ ലോക്സഭയിലും രാജ്യസഭയിലും പറഞ്ഞിരുന്നത്.

കഴിഞ്ഞ 18, 23, 25 തീയതികളിൽ, 26ന് 20 സെൻറിമീറ്ററിലധികം മഴ പെയ്യുമെന്നും ശക്തമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.

മണ്ണിടിച്ചിൽ സാധ്യത കണ്ട് തൻറെ നിർദ്ദേശ പ്രകാരമാണ് എൻ.ഡി.ആർ.എഫിൻറെ ഒമ്പത് സംഘത്തെ അവിടേക്ക് അയച്ചതെന്നും കേരളം എന്ത് ചെയ്തെന്നും അമിത് ഷാ ചോദിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *