തൊടുപുഴ: മുട്ടം പഞ്ചായത്തിലെ തോട്ടുംകരയിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായി. തോട്ടുംകര ലക്ഷം വിട് കോളനി – ഇടപ്പള്ളി റൂട്ടിലാണ് തെരുവ് നായകളുടെ ശല്യം വ്യാപകമായിട്ടുള്ളത്.
റോഡിലൂടെ അലഞ്ഞ് തിരിയുകയാണ് തെരുവ് നായ്ക്കൾ. വിദ്യാർത്ഥികളും വൃദ്ധരേയും ഉൾപ്പെടെയുള്ളവരെ ആക്രമിക്കാൻ മുതിരുന്നതായും പരാതിയുണ്ട്. തെരുവ് നായ ശല്യം ചൂണ്ടികാട്ടി പഞ്ചായത്തിലും മറ്റും പരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
നായ്ക്കൾ കൂട്ടമായി ഇരുചക്ര വാഹന യാത്രിക ർക്കു നേരെ പാഞ്ഞടുക്കുന്നതോടെ വാഹനം നിയന്ത്രണം വിട്ട് മറിയുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. സ്കൂളുകൾ വിട്ട് വിദ്യാർത്ഥികൾ പോകുന്ന വഴികളിലും ഇവ തമ്പടിക്കുന്നതിനാൽ ഭയന്നാണ് കുട്ടികൾ മടങ്ങുന്നത്.
നായ്ക്കൾ പരസ്പരം കടിപിടി കൂടുന്നതും പതിവാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതം തടസപ്പെടുത്തുന്ന ഇവയെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.