Timely news thodupuzha

logo

റീ ബില്‍ഡ് വയനാടിനായി അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍

തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ റീ ബില്‍ഡ് വയനാടിനായി സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് സംഘടനകള്‍.

തവണകളായി നല്‍കാനുള്ള സൗകര്യം ഒരുക്കണമെന്നും എന്നാൽ നിര്‍ബന്ധിതമാക്കരുതെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.

മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് അഞ്ച് തവണകളായി നല്‍കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരവും ഒറ്റത്തവണയായി നല്‍കാനോ അഞ്ചിലേറെ ദിവസത്തെ ശമ്പളം നല്‍കാനോ ആഗ്രഹിക്കുന്നവര്‍ക്ക് അതുമാകാമെന്നും സംഘടനകള്‍ പറഞ്ഞു.

ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. 10 ദിവസത്തെ ശമ്പളം നല്‍കാമോ എന്ന അഭിപ്രായമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.

പുനരധിവാസത്തിന് വേണ്ടി 1,000 കോടി എങ്കിലും വരുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *