Timely news thodupuzha

logo

തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പോലീസ് സബ് ഇൻസ്പെക്ടറെയും ഇടുക്കി പ്രസ്സ്ക്ലബിലെ പുതിയ പ്രസിഡന്റിനെയും സെക്രെട്ടറിയെയും ആദരിച്ചു

തൊടുപുഴ: മർച്ചന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി പുതിയതായി തിരഞ്ഞെടുത്ത പ്രസ്സ്ക്ലബ് പ്രസിഡന്റ്‌ വിനോദ് കണ്ണോളി(മംഗളം), സെക്രെട്ടറി ജയിസ് വാട്ടപ്പിള്ളി(ദീപിക) എന്നിവരെ ആദരിച്ചു.

വ്യാപാരികളും മാധ്യമങ്ങളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും തൊടുപുഴയിലെ വ്യാപാരികൾ ഞങ്ങളും വളരെയധികം സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും എല്ലാവിധ പിന്തുണയും വ്യാപരി സമൂഹത്തിൽ ഉണ്ടാകുമെന്നും മറുപടി പ്രസംഗത്തിലൂടെ പ്രസിഡന്റ് വിനോദ് കണ്ണോളി വ്യക്തമാക്കി.

തൊടുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ സാഹസികമായി പിടികൂടിയ സബ് ഇൻസ്‌പെക്ടർ നജീബ്, സിവിൽ പോലീസ് ഓഫീസർമാരായ നഹാസ്, ബേസിൽ, രതീഷ് എന്നിവരെയും തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു. നൈറ്റ്‌ പാട്രോളിംഗ് നടത്തി വ്യാപാര സ്ഥാപനങ്ങൾ സുരക്ഷ നൽകുമെന്ന് എസ്.ഐ നജീബ് അറിയിച്ചു.

തൊടുപുഴയിലെ പത്രക്കാർ എല്ലാക്കാലത്തും എല്ലാവിധ കാര്യങ്ങൾക്കും പിന്തുണ നൽകുന്നവരാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് കൊണ്ട് മർച്ചന്റ്സ് അസോസ്സിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു.

സാലി എസ് മുഹമ്മദ്‌, അനിൽകുമാർ, നാസർ സൈര, ഷെരീഫ് സർഗ്ഗം, ശിവദാസ്, ജഗൻ ജോർജ്, ഷിയാസ് എം.കെ, ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ ആശംസകൾ നേർന്നു. രക്ഷാധികാരി റ്റി.എൻ പ്രസന്നകുമാർ സ്വാഗതവും ജനറൽ സെക്രട്ടറി സി.കെ നവാസ് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *