Timely news thodupuzha

logo

സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്നത് ഞെട്ടിക്കുന്ന ലൈംഗിക ചൂഷണം

കൊച്ചി: അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വപുന്നത്. 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് കേരള സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നത്. 2019ൽ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ഇപ്പോഴാണ് പുറത്തു വിടുന്നത്. വ്യക്തിപരമായ വിവരങ്ങളും മൊഴി നൽകിയവരുടെ വിവരങ്ങളും ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇതിനിടെ നടി രഞ്ജിനിയും അടക്കമുള്ളവർ ഹർജികൾ നൽകിയിരുന്നെങ്കിലും, പുറത്ത് വിടുന്നത് വൈകിയെന്നല്ലാതെ തടയാൻ സാധിച്ചില്ല.

മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ തീവ്രമായ വിവേചനമാണ് നേരിടുന്നത്. പ്രതിഫലം അടക്കമുള്ള കാര്യങ്ങളിൽ സ്ത്രീകൾക്കെതിരേ വിവേചനം പാടില്ലെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. സിനിമാ ലോകത്തിനുള്ളത് പുറംമോടി മാത്രമാണ്. സ്ത്രീകൾക്കെതിരെ ശക്തമായ ലൈംഗീക അതിക്രമങ്ങളാണ് നടക്കുന്നതെന്നും സ്ത്രീകളെ കുടുക്കി ലൈം​ഗിക താൽപര്യങ്ങൾക്ക് വേണ്ടി ഉപയോ​ഗിക്കുന്നെന്നും അതിൽ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *