ഇടുക്കി: ജില്ലയിലെ സഹകരണ മേഖലയിലെ ആദ്യത്തെ നീതി ലാബായ ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിൻ്റെ നീതി ലാബിൽ തൊടുപുഴയിലെ പ്രശസ്‌ത സീനിയർ ഫിസിഷൻ ഡോ. ജോസ് പോൾ എം.ഡി, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ഭവാനി എന്നിവരുടെ സേവനം ലഭിക്കുന്നതാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ 12 വരെ ഡോ. ഭവാനിയും ഉച്ച കഴിഞ്ഞ് നാല് മുതൽ ആറ് വരെ ഡോ. ജോസ് പോൾ എം.ഡിയും നീതി ലാബിൽ ഉണ്ടായിരിക്കുമെന്ന് സംഘം പ്രസിഡൻ്റ് ജോർജ്ജ് കൊച്ചുപറമ്പിൽ അറിയിച്ചു. ആവശ്യമുള്ളവർക്ക് 104862 222290, 8078222290 നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാം.