Timely news thodupuzha

logo

സീതാറാം യെച്ചൂരിയെ കടുത്ത പനിയെത്തുടർന്ന് ആശുപത്രിൽ പ്രവേശിപ്പിച്ചു

ന‍്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കടുത്ത പനിയെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എയിംസ്) പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ ആണ് സീതാറാം യെച്ചൂരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത് .

എന്നാൽ രോഗത്തിന്‍റെ കൃത്യമായ സ്വഭാവം ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഗുരുതരമായി ആരോഗ‍്യ പ്രശ്‌നങ്ങൾ ഇല്ലെന്നും പാർട്ടി നേതൃത്വം വ‍്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *