തൊടുപുഴ: 400ൽ അധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിലെ, കുട്ടികളിലധികവും യാത്രക്ലേശമനുഭവിക്കുന്ന മേഖലയിൽ നിന്നുമാണ് വരുന്നത്. ഒരു സ്കൂൾ ബസ്സ് അനുവദിക്കുകയാണെങ്കിൽ കുട്ടികൾക്കത് വലിയ ഉപകാരമാവും.
ഇക്കാര്യമുന്നയിച്ചു ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റും, സ്കൂൾ എം.പി.റ്റി.എ പ്രസിഡന്റുമായ ബിൻസി മാർട്ടിൻ, ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന് അപേക്ഷ സമർപ്പിച്ചു.
മെമ്പർമാരായ എ.കെ സുഭാഷ്കുമാർ, മോളി ബിജു, പി.റ്റി.എ പ്രസിഡന്റ് മാർട്ടിൻ ജോസഫ്, അധ്യാപകനായ വിവിഷ് വി റോൾഡന്റ്, സലിംകുട്ടി പി.എ, ഹെഡ്മിസ്ട്രസ് ഷൈനി തോമസ്, പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.