Timely news thodupuzha

logo

37 മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ കണ്ടെത്തി

വിശാഖപട്ടണം: കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരിയെ വിശാഖ പട്ടണത്തു നിന്നും കണ്ടെത്തി. 37 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.

മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. താംബൂലം എക്സ്പ്രസിന്റെ ബർത്തിൽ കിടക്കുകയായിരുന്നു കുട്ടി. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. അസമിൽ നിന്നുള്ള തൊഴിലാളിയുടെ കുടുംബം കേരളത്തിലെത്തിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ.

അസമീസ് ഭാഷ മാത്രമാണ് കുട്ടിക്ക് അറിയാവുന്നത്. ഇളയ സഹോദരങ്ങളോട് വഴക്ക് കൂടിയതിന് അമ്മ വഴക്കു പറഞ്ഞതിനാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *