പൂമാല: വാടക തർക്കത്തെ തുടർന്ന് പന്നിമറ്റം – പൂമാല – കൂവക്കണ്ടം മേഖലയിൽ ബി.എസ്.എൻ.എൽ സേവനങ്ങൾ ലഭിക്കുന്നില്ല. പന്നിമറ്റത്ത് സ്വകാര്യ കമ്പനിയുടെ ടവറിൽ നിന്നാണ് ബി.എസ്.എൻ.എൽ നെറ്റ് വർക്ക് കണക്ഷന് കേബിൾ സ്ഥാപിച്ചിരുന്നത്. വാടക സമയത്ത് നൽകാൻ ബി.എസ്.എൻ.എൽ തയാറാകാതിരുന്നതിനെ തുടർന്ന് സ്വാര്യ കമ്പനിയും ബി.എസ്.എൻ.എല്ലും തമ്മിൽ തർക്കം ഉടലെടുത്തു.
പിന്നീട് കേസും ആയി. ഇതോടെ ബി.എസ്.എൻ.എൽ സ്വകാര്യ കമ്പനിയുടെ ടവർ സൗകര്യം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു. ഇതോടെ പ്രദേശത്താകെ ബി.എസ്.എൻ.എൽ സേവനം നിലച്ചു. പലതവണ നാട്ടുകാർ ബി.എസ്.എൻ.എല്ലിനെ സമീപിച്ച് റേഞ്ച് പ്രശ്‌നം പരിഹരിക്കൻ ആവശ്യപ്പെട്ടങ്കിലും തുടർ നടപടിയായില്ല.
ഇതുമാലം പൂമാല, കൂവണ്ടം, നാളിയാനി മേത്തൊട്ടി, കോഴിപ്പളി പ്രദേശങ്ങളിലുള്ള 5000ത്തോളം ഉപഭോക്താക്കളാണ് ബുദ്ധിമുട്ടുന്നത്. പൂമാല ഹയർ സെക്കൻററി സ്‌കൂൾ, പി.എച്ച്.സി, ട്രൈബൽ എക്സ്റ്റൻ ഓഫീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ എല്ലാം ബി.എസ്.എൻ.എൽ കണക്ഷനാണ്. റേഞ്ച് കിട്ടാത്തതിനാൽ ഇവയെല്ലാം കൂട്ടത്തോടെ ബി.എസ്.എൻ.എൽ കണക്ഷൻ ഉപേക്ഷിക്കുകയാണ്.
സ്വകാര്യ കമ്പനിയുടെ കണക്ഷൻ എടുക്കുന്നത് മൂലം ഇവർക്ക് വലിയ തുക നൽകേണ്ടി വരുന്നുണ്ട്. ആദിവാസികളും സാധാരണക്കാരും താമസിക്കുന്ന പ്രദേശങ്ങളോട് ബി.എസ്.എൻ.എൽ കാണിക്കുന്ന നിക്ഷേധാത്മക നിലപാട് അവസാനിപ്പിക്കണമെന്നും മുമ്പുണ്ടായിരുന്ന ടവറിൽ നിന്നോ പുതിയ ടവർ സ്ഥാപിച്ചോ പ്രദേശത്തെ റേഞ്ച് പ്രശ്‌നം പരിഹരിക്കണമെന്നും പൊതുപ്രവർത്തകൻ അനിൽരാഘവൻ ആവശ്യപ്പെട്ടു.