മൂലമറ്റം: സെൻ്റ് ജോർജ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൽ.പി, യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തി. പാലാ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ്.എച്ച്, ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട്, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ജിസ്മോൻ നെല്ലംകുഴി(പെരുമ്പാവൂർ മാർ തോമ്മാ കോളജ് ഫോർ വിമൻ) ക്വിസ് നയിച്ചു.
എൽ.പി വിഭാഗത്തിൽ പൈങ്ങോട്ടൂർ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിലെ ഇമ്മാനുവേൽ ജോമിയ്ക്കാണ് ഒന്നാം സ്ഥാനം. മുവാറ്റുപുഴ നിർമല ജൂണിയർ സ്കൂളിലെ മുഹമ്മദ് ആ ത്തിഫ് രണ്ടാം സ്ഥാനവും പാലാ സെൻറ് മേരീസ് എൽ.പി സ്കൂളിലെ അതുല്യ ഷൈൻ മൂന്നാം സ്ഥാനവും നേടി.
യു.പിയിൽ തീക്കോയി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ടെയസ് എം സന്തോഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുളിയൻമല കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിലെ ജോഹാൻ ജെയ്സൺ ജോണിന് രണ്ടാം സ്ഥാനവും മൂലമറ്റം സെൻറ് ജോർജിലെ അർനോൾഡ് ജെയിംസിനു മൂന്നാം സ്ഥാനവും ലഭിച്ചു.
സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ ജില്ലാ ലേബർ ഓഫീസർ സ്മിത കെ.ആർ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകളും മെമൻ്റോകളും നാല് മുതൽ 10 വരെ സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. പങ്കെടുത്ത എല്ലാവർക്കും പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി, പി.ടി.എ സെക്രട്ടറി ഷിൻറ്റോ ജോസ്, ഷീബ ജോസ്, ജാസ്മിൻ ജോസ് എന്നിവർ പ്രസംഗിച്ചു.