തിരുവനന്തപുരം: സർക്കാരിന്റെ വന്യജീവിശല്യം തടയാനുള്ള നടപടികളെ ന്യായീകരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത്. പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നടപടികൾ പരാജയമെന്ന് വിലയിരുത്താതെ പറയുന്നത് ശരിയല്ല. എങ്ങിനെ വന്യജീവി സംഘർഷം തടായമെന്നതിൽ ശാസ്ത്രീയ പഠനം സർക്കാർ നടത്തും. കാര്യങ്ങളെല്ലാം കേരളത്തിൻറെ മാത്രം തീരുമാന പരിധിയിലല്ല.
രാപ്പകൽ അധ്വാനിക്കുന്ന വനം വകുപ്പ് ജീവനക്കാരുടെ ആത്മവീര്യം കെടുത്തരുത്. വനം വകുപ്പിൽ, കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻറെ മകന് ജോലി നൽകും. വന്യജീവി ആക്രമണത്തിൽ ഫോറസ്റ്റ് ഗാർഡ് ശക്തി വേൽ ചിന്നക്കനാലിൽ കൊല്ലപ്പെട്ടത് ഭാരുണ സംഭവമാണ്. ഈ വിഷയം നിയമ സഭ നിർത്തി ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.