ന്യൂഡൽഹി: ആരോഗ്യമേഖലയുടെ വികസനത്തിൻറെ ഭാഗമായി നിലവിലെ 157 മെഡിക്കൽ കോളെജുകൾക്ക് അനുബന്ധമായി 157 നഴ്സിങ്ങ് കോളെജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. 2047 ഓടെ പൂർണമായും അരിവാൾ രോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ആരോഗ്യ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും ആദിവാസി മേഖലയെ ലക്ഷ്യം വച്ചുകൊണ്ട് ആരോഗ്യ രക്ഷ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രാവീണ്യം ഉണ്ടാക്കുന്നതിൻറെ ഭാഗമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി ഫോർ കിഡ്സ് രൂപികരിക്കും. ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും. സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം പഞ്ചായത്ത് വാർഡ് തലത്തിലും സഹായം നൽകുമെന്നുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.