കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും സർവ്വകാല റെക്കോർഡിൽ. ഇന്ന് (02/02/2021) പവന് 480 രൂപ കൂടി 42,880 രൂപയായി. ഗ്രാമിന് 60 രൂപ വർധിച്ച് 5360 ആയി. സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രവചനം. ഇന്നലെ 2 തവണയായിട്ടാണ് സ്വർണ വിലയിൽ മാറ്റം വന്നത്.
രാവിലെ പവന് 200 രൂപയും ഉച്ചക്കഴിഞ്ഞ് ഗ്രാമിന് 25 രൂപയും കൂടിയതോടെ ഒരു ഗ്രാം സ്വർണത്തിൻറെ വില 5,300 രൂപയും, ഒരു പവൻ സ്വർണത്തിന് 42,200 രൂപയായിരുന്നു ഇന്നലത്തെ വില. ആഗോള സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് വരുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റം ഉൾപ്പെടെയുള്ള ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.