ഇടുക്കി: മൂന്നാർ മേഖലയിലെ ഉയരം കൂടിയ മലകളിലൊന്നായ ചൊക്രമുടി സംരക്ഷിക്കണമെന്ന് കേരളത്തിലെ പരിസ്ഥിതി സംഘടനകൾ. നീലകുറിഞ്ഞികളും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമായ ചൊക്രമുടിയിൽ വ്യാജ പട്ടയത്തിന്റെ മറവിൽ നടക്കുന്ന റിസോർട്ട്‌വൽക്കരണം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് കൽപ്പറ്റ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ സമാപിച്ച സെമിനാർ അഭിപ്രായപ്പെട്ടു.
ലോകാർഡ് ഗ്യാപിലുള്ള പരിസ്ഥിതി നശീകരണം ഈ പ്രദേശത്തെ കാലവാസ്ഥക്കും മാറ്റം വരുത്തിയേക്കാം. മലമുകളിൽ നടക്കുന്ന നിർമ്മാണങ്ങളും ചെക്ഡാമും ഉരുൾപ്പൊട്ടലിന് കാരണമാകുമെന്ന ഭീതിയിലാണ് താഴ്‌വരയിലെ ബൈസൺവാലി ഗ്രാമങ്ങൾ. നിലനിൽപ്പിനായി കർഷകരും ആദിവാസി സമൂഹവും നടത്തി വരുന്ന ചൊക്രമുടി സംരക്ഷണ പോരാട്ടത്തിന് സെമിനാർ ഐക്യദാഢ്യം പ്രഖ്യാപിച്ചു.
എം ജെ ബാബു വിഷയം അവതരിപ്പിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത;ത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ജി ബാലഗോപാൽ, മുൻ എസ്ഡിഎംഎ അംഗം േഡാ. കെ ജി താര,ഡോ. എസ് അഭിലാഷ്, ഡോ. സുഭാഷ് ചന്ദ്രബോസ്, ഡോ. ടി വി സജീവ്, ഡോ. വി ഷക്കീല, എൻ ബാദുഷ തുടങ്ങിയവർ വിവിധ പ്രന്ധങ്ങൾ അവതരിപ്പിച്ചു.