Timely news thodupuzha

logo

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

ന്യൂഡൽഹി: ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാർട്ടി വാർത്താക്കുറിപ്പ്.

കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. 4 ദിവസമായി വെൻറിലേറ്ററിൻറെ സഹായത്തോടെയാണ് യെച്ചൂരി ചികിത്സയിൽ തുടരുന്നത്‌.

തീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ചാശം നൽകുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവിൽ ഗുരുതരാവസ്ഥയിലാണെന്നും വാർത്താക്കുറിപ്പിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ മാസം 20നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *