കോട്ടയം: മനോരമ ജംഗ്ഷനില്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുള്ളത്തിലെന്ന ബസ് വടവാതൂർ സ്വദേശി ജോയിയെ ഇടിച്ചിടുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ഇരയിൽ കടവ് ഭാഗത്ത് നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച ജോയിയെ എതിരെ നിന്നും അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ചിടുകയായിരുന്നു.
ബസിന്‍റെ അടിയിൽ കുടുങ്ങിയ ജോയിയുമായി കുറച്ച് ദുരം ബസ് മുന്നോട്ട് സഞ്ചരിച്ചു. പിന്നീട് നാട്ടുകാർ ചേർന്നാണ് ജോയിയെ പുറത്തെടുത്തത്.