ഇടുക്കി: ജല അതോറിറ്റിയുടെ പീരുമേട് പി.എച്ച് സബ് ഡിവിഷനിൽ ജീവനക്കാരുടെ കുറവുള്ളതായി അസിസ്റ്റന്റ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തൊടുപുഴയിൽ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തിയ സിറ്റിംഗിലാണ് എ.ഇ ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ അഭാവം കാരണം ജല അതോറിറ്റിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുകയാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. 35 കേസുകളാണ് സിറ്റിംഗിൽ പരിഗണിച്ചത്.