തിരുവനന്തപുരം: മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമമുണ്ടായതായി പരാതി. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സാഹിത്യ ഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ അതിക്രമിച്ചത്. ലൈംഗിക അതിക്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. അക്രമത്തിൽ യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. മാല മോഷണം നടത്താനുള്ള ശ്രമമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.