Timely news thodupuzha

logo

കുന്നത്ത് വെൽനെസ് സെന്റർ ആരംഭിക്കുന്നതിന് താൻ സമ്മതിക്കില്ലെന്ന് ചെയർപേഴ്സൺ; പ്രതിപക്ഷം എതിർത്തു

തൊടുപുഴ: നഗരസഭയിൽ അനുവദിച്ചിട്ടുള്ള മൂന്ന് ഹെൽത്ത് സെൻ്ററുകളിൽ ഒന്നും രണ്ടും യഥാക്രമം വെങ്ങല്ലൂരിലും കുമ്മംകല്ലിലും പ്രവർത്തനം ആരംഭിച്ചു. എന്നാൽ പഴുക്കാ കുളത്ത് അനുവദിച്ച വെൽനെസ് സെന്റർ കെട്ടിടം പണി പൂർത്തിയാകുന്നത് വരെ കുന്നത്ത് വാടകയ്ക്ക് കെട്ടിടം കണ്ടെത്തി പ്രവർത്തനം ആരംഭിക്കുന്നതിന് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ചേർന്ന കൗൺസിലിൽ തീരുമാ നിച്ചിരുന്നതാണ്.

എന്നാൽ രാ ഷ്ട്രീയ വിരോധം തീർക്കാൻ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് പരാതി നൽകി ആരോഗ്യ കേന്ദ്രം വരുന്നതിന് തടസ്സപ്പെടുത്താനും ചിലർ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് കൗൺസി ലർമാർ ആരോപിച്ചു. എന്തു വന്നാലും കുന്നത്ത് സെന്റർ ആരംഭിക്കുന്നതിന് താൻ സമ്മതിക്കില്ലെന്ന് ചെയർപഴ്സൻ സബീന ബിഞ്ചു കൗൺസിലിൽ പറഞ്ഞത് ഭരണ പ്രതിപക്ഷ അംഗങ്ങൾ എതിർത്തു. മുൻ ചെയർമാൻ സനീഷ് ജോർജിന്റെ വാർഡിലാണ് നില വിൽ ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം കണ്ടെത്തിയിട്ടുള്ളത്.

നാഷനൽ ഹെൽത്ത് മിഷനും നഗരസഭ എൻജിനീയറിങ് വിഭാ ഗവും പരിശോധിച്ച് അനുയോ ജ്യമാണെന്ന് തീരുമാനിച്ച സ്ഥ‌ല മാണിതെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് മറ്റൊരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീ ക്കമാണ് നടത്തിയത്. ഇതിനെതി രെ ശക്തമായ പ്രതിഷേധം അറിയിച്ച് മുൻ ചെയർമാൻ സനീഷ് ജോർജും കോൺഗ്രസ് പാർലമെ ന്റ്ററി പാർട്ടി ലീഡർ കെ.ദീപക്കും രംഗത്തു വന്നു.

ഭൂരിപക്ഷ എതിർ പ്പിനെ വകവയ്ക്കാതെയുള്ള ചെയർപഴ്‌സൻ കടുംപിടിത്തം ഒടുവിൽ പരാജയപ്പെട്ടു. കൗൺ സിലിന്റെ തീരുമാനം മാറ്റണമെ ങ്കിൽ മൂന്നു മാസം കഴിയണമെന്നും അല്ലാത്ത പക്ഷം ഈ വിഷ യത്തിൽ പ്രത്യേക കൗൺസിൽ ചേരണമെന്ന് നിയമമുള്ളതായി അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പ്രസ്തുത അജൻഡ തള്ളിക്കള യാൻ തീരുമാനിച്ചു.

അതേസമയം ചെയർപേഴ്സൻ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ഇതുവച്ച് പൊറിപ്പിക്കില്ലെന്നും യു.ഡി.എഫ് കൗൺസിലർമാരായ കെ.ദീപക്, നീനു പ്രശാന്ത്, സനു കൃ ഷ്ണൻ, ഷീജ ഷാഹുൽ, നിസ സക്കിർ, ജോർജ് ജോൺ എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *