Timely news thodupuzha

logo

തിരിപ്പൂരിലെ പലചരക്കുകടയിൽ കഞ്ചാവ് കലർന്ന മിഠായി വിൽപ്പന: കടയുടമയെ അറസ്റ്റ് ചെയ്തു

തിരിപ്പൂർ: പല്ലടത്ത് പലചരക്കുകടയിൽ കഞ്ചാവ് കലർന്ന മിഠായി വിൽപ്പനയ്ക്ക് വെച്ചതിനെ തുടർന്ന് കടയുടമയായ ഝാർഖണ്ഡ് സ്വദേശി ആർ ശിവാനന്ദബോറെയെ(33) പല്ലടം പൊലീസ് അറസ്റ്റ് ചെയ്തു. 20 പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കലർന്ന മിഠായികളാണ് കടയിൽ നിന്നും പിടിച്ചെടുത്തത്. പല്ലടം പൊലീസ് ഇൻസ്പെക്‌ടർക്ക് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കടയിൽ പരിശോധന നടത്തിയത്. നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് കലർന്ന മിഠായികൾ പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് വിറ്റതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *