Timely news thodupuzha

logo

സെന്‍സസ് നടപടികൾ 2025ൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള സെന്‍സസ് നടപടികൾ കേന്ദ്രസർക്കാർ 2025ൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അതേസമയം ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് സൂചന. 2026ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം.

2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് 4 വര്‍ഷം വൈകി ആരംഭിക്കുന്നത്. കൊവിഡ് അടുക്കമുള്ള പ്രതിസന്ധികളാണ് സെൻസസ് വൈകാൻ കാരണമായതെന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ 2011ലെ സെൻസ് റിപ്പോർട്ടിലെ വിവരങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. സെന്‍സസ് ഡാറ്റ പുറത്ത് വിട്ടാൽ പിന്നാലെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമുണ്ടാകും.

ഇത് 2028ഓടെ പൂര്‍ത്തിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തവണയും ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് വിവരം. മതം അടിസ്ഥാനപ്പെടുത്താനുള്ള കോളം ഉണ്ടാകുമെങ്കിലും ജാതി രേഖപ്പെടുത്തുകയില്ല.

2026ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. എൻ.ഡി.എയിലെ ഘടകകക്ഷികൾ ഉൾപ്പെടെ ജാതി സെൻസസ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ജാതി സെൻസസ് നടത്താതെ ഒ.ബി.സി, പിന്നാക്ക വിഭാ​ഗക്കാരെ കേന്ദ്രസർക്കാർ വീണ്ടും ചതിക്കുകയാണെന്ന് കോൺ​ഗ്രസ് വിമർശിച്ചു. അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സെന്‍സസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *