കണ്ണൂർ: ഇരുട്ടി പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിന്‍റെ തിറ മഹോത്സവത്തിനോട് മുന്നോടിയായി നടന്ന ലേലത്തിൽ 4 കിലോയുള്ള കോഴി വിറ്റു പോയത് 34,000 രൂപയ്ക്ക്. 10 രൂപയിൽ തുടങ്ങിയ ലേലം 34000 രൂപയിൽ എത്തുകയായിരുന്നു.
വാശിയേറിയ ലേലം വിളിയിൽ റെക്കോർഡ് തുകയ്ക്ക് പൂവൻകോഴിയെ സ്വന്തമാക്കിയത് ടീം എളന്നർ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ്. 20,000 കടന്നതോടെ പീന്നീടുള്ള ഓരോ വിളിക്കും സംഘാടകർ 1000 രൂപ വീതം കൂട്ടി. ഇതാദ്യമായിട്ടാണ് ഇത്രയും വലിയ തുകയ്ക്ക് ലേലം നടക്കുന്നതെന്ന് സംഘാടക സമിതി പറഞ്ഞു.