Timely news thodupuzha

logo

അതിതീവ്ര മഴ: മിന്നൽ പ്രളയത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ മൂലം മിന്നൽപ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തിങ്കളാഴ്ച(2-12-2024) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴ സാധ്യത മുൻ നിർത്തി കണ്ണൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ തുറന്നു.

1077,1070 ടോൾഫ്രീ നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. മലയോര മേഖലകളിൽ ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കോട്ടയം ജില്ലയിലെ വാഗമൺ, ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശം ഡിസംബർ 4 വരെ നിരോധിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *