മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിനെ ബി.ജെ.പി തെരഞ്ഞെടുത്തു. ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ബി.ജെ.പി പാർലമെൻററി പാർട്ടി യോഗം ചേർന്ന് ഫഡ്നാവിസിനെ ഔപചാരികമായി നേതാവായി തെരഞ്ഞെടുക്കും.
ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമ്പോൾ ശിവസേനയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കണമെന്ന് ഷിൻഡെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിൻറെ മകൻ ശ്രീകാന്ത് ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്നും സൂചന. ബി.ജെ.പിയും ശിവസേനയും എൻ.സി.പിയും ഉൾപ്പെട്ട മഹായുതി സഖ്യം 288ൽ 230 സീറ്റും നേടിയാണ് മഹാരാഷ്ട്രയിൽ അധികാരം നിലനിർത്തുമെന്ന് ഉറപ്പാക്കിയത്. ഇതിൽ 132 സീറ്റ് ബി.ജെ.പിക്കാണ്. ശിവസേനയ്ക്ക് 57 സീറ്റും എൻ.സി.പിയ്ക്ക് 41 സീറ്റും.