ഗോഹട്ടി: അസമിലെ ഹോട്ടലുകളിലും റസ്റ്ററൻറുകളിലും പൊതുസ്ഥലങ്ങളിലും ബീഫിന് നിരോധനം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് നിലവിലുള്ള ബീഫ് നിരോധന നിയമത്തിൽ കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചെന്ന് അറിയിച്ചത്.
നിലവിൽ ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ബീഫ് നിരോധിച്ചിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് സംസ്ഥാനത്ത് ഗോവധം നിരോധിച്ചിരുന്നു. ജനങ്ങൾ ഏറ്റെടുത്ത ഈ തീരുമാനത്തിൻറെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.