ന്യൂഡൽഹി: എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. പൈലറ്റുമാർക്ക് പരീശിലനം നൽകുന്നതിൽ വീഴ്ച വരുത്തിയെന്നും, ഇൻസ്ട്രുമെൻറ് റേറ്റിംഗ് പരിശോധനയിൽ എയർലൈനിലെ പൈലറ്റുമാർക്ക് ആവശ്യമായ പരിശീലനം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇത് ഡിജിസിഎ ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചു. അതേസമയം ഡിജിസിഎ പുറപ്പെടുവിച്ച ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിൻറെ പരിശീലന മേധാവിയെ 3 മാസത്തേക്ക് തൽസ്ഥാനത്ത് നിന്ന് നീക്കി. ഇതിനു പുറമേ എട്ട് നിയുക്ത എക്സാമിനർമാർക്ക് മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്.