കോഴിക്കോട്: നെല്ല്യാടി പുഴയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിന് സമീപം കളത്തിൻ കടവിൽ രാത്രി 12 മണിയോടെ മീൻപിടിക്കാൻ പോയവരാണ് ആൺകുട്ടിയുടെ മൃതദേഹം കണ്ടത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു. കൊയിലാണ്ടി പൊലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്നും കൂടെ മറ്റാരെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ച് വരികയാണ്.