പാലക്കാട്: കല്ലടിക്കോടിൽ സ്കൂൾ ബസിലേക്ക് ലോറി ഇടിച്ചു കയറി അപകടം. നാല് വിദ്യാർത്ഥികൾ മരിച്ചു. ഗുരുതര പരുക്കുകളോടെയാടെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിരിക്കുകയായിരുന്നു.
മരിച്ച നാലു പേരും പെൺകുട്ടികളാണെന്നാണ് വിവരം. സ്കൂളിൽ നിന്നും വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ബസിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.
കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിയന്ത്രണം വിട്ടെത്തിയ ലോറി സ്കൂള്‍ ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.