കോട്ടയം: ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ജനങ്ങളുടെ ജീവന് സ്വത്തിനും അടിയന്തര സുരക്ഷ, തമിഴ്നാട്ടിൽ കൃഷിക്ക് ആവശ്യമായ ജലം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുല്ലപ്പെരിയാർ ജീവൻ രക്ഷാപ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതോടൊപ്പം പ്രമുഖ ഗാന്ധിയൻ തോമസ് കുഴിഞ്ഞാലിലിന്റെ നേതൃത്വത്തിൽ ഉപവാസ സമരവും പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ലക്ഷം പേരുടെ ഒപ്പുശേഖരണവും നടത്തി. കോട്ടയം തിരുനക്കര മൈതാനിയിൽ നടത്തിയ പരിപാടി ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡണ്ട് കെ.എം സുബൈർ, സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ട് മാത്യു സ്റ്റീഫൻ എക്സ് എം.എൽ.എ, സ്റ്റേറ്റ് കോഡിനേറ്റർ ജിജി മാത്യു, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സാബിറ എ.ഇ, സെക്രട്ടറി പി.എസ് വിജയകുമാർ, എൻ ഗോപാലകൃഷ്ണൻ നായർ, സജിത റ്റി.കെ, ജഗദീഷ് എ.എസ്, വർഗീസ് വളയൻചിറങ്ങര, ഷംസുദ്ദീൻ, അയ്യപ്പൻ പള്ളിപ്പാട്ട്, ഷംസുദ്ദീൻ, ആരിഫ് മുഹമ്മദ്, സൗദ, മേരി ജോസഫ് തുടങ്ങിയവരുൾപ്പെടെ പങ്കെടുത്തു. ഉപവാസ സമരം ഇപ്പോഴും തുടരുകയാണ്.